|    May 30 Tue, 2017 4:36 am
FLASH NEWS

ഫീനിക്‌സ് 2016നു കൊടിയിറങ്ങി

Published : 11th July 2016 | Posted By: SMR

തൊടുപുഴ: ന്യൂമാന്‍ കോളജില്‍ നടന്ന പാലിയേറ്റീവ് രോഗികള്‍ക്കായുള്ള കലാമേള ഫീനിക്‌സ് 2016ല്‍ ഷീബ കാമാക്ഷി കലാതിലകവും ടോമി മാത്യു മണക്കാട് കലാപ്രതിഭയുമായി. വീല്‍ ചെയര്‍ പഞ്ചഗുസ്തി,ചെസ്, കാരംസ്, ബോള്‍ പാസിങ്, വീല്‍ ചെയര്‍ റിലേ, കഥാരചന, ചിത്രരചന, കാന്‍സര്‍ രോഗികള്‍ക്കായുള്ള പദ്യപാരായണം, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിത, പ്രസംഗം എന്നീ മല്‍സരങ്ങള്‍ നടത്തി.
റോഷി അഗസ്റ്റിന്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പാലിയേറ്റീവ് നോഡല്‍ ഓഫിസര്‍ ,കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, നഗരസഭ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍നായര്‍, ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. വിന്‍സെന്റ് നെടുങ്ങാട്ട്, ബര്‍സാര്‍ ഫാ. തോമസ് പൂവത്തുങ്കല്‍, സിസ്റ്റര്‍ അല്‍ഫോന്‍സ, ഡോ. മിനി മോഹന്‍, ഡോ. പ്രിന്‍സ് കെ. പാലമറ്റം, പി.കെ. ഉഷകുമാരി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day