|    Jul 19 Thu, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫിസിയോ തെറാപ്പി : അനധികൃത ചികില്‍സ നടത്തുന്നില്ലെന്ന് ഉറപ്പാക്കണം – ഹൈക്കോടതി

Published : 8th September 2017 | Posted By: fsq

 

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകള്‍ അനധികൃതമായി ചികില്‍സ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഫിസിയോ തെറാപ്പി കൗണ്‍സിലിന് രൂപം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഫിസിയോ തെറാപ്പി കൗണ്‍സില്‍ രൂപവല്‍ക്കരിക്കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കാസര്‍കോട് ഹൊസ്ദുര്‍ഗ് സ്വദേശി സതീഷ് കെ തോമസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഫിസിയോ തെറാപ്പി കൗണ്‍സിലിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിസിയോ തെറാപ്പിസ്റ്റുകള്‍ അസോസിയേഷന്‍ മുഖേന സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. തുടര്‍ന്ന് നല്‍കിയ ഹരജിയില്‍ അപേക്ഷ പരിഗണിച്ച് തീര്‍പ്പാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍ അലോപ്പതി, ആയുര്‍വേദം തുടങ്ങിയവയെപ്പോലെ ഫിസിയോ തെറാപ്പി സ്വതന്ത്ര ചികില്‍സാരീതിയല്ലെന്നും അതിനാല്‍ കൗണ്‍സില്‍ രൂപവല്‍ക്കരിക്കാനാവില്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ 2012 ജൂണ്‍ 13ന് ഉത്തരവിറക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തിലെ പൊതുതാല്‍പര്യമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനിര്‍മാണം വേണമെന്നു നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ല. അക്കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. എങ്കിലും ഫിസിയോ തെറാപ്പിസ്റ്റുകളെ നിയമാനുസൃതം നിയന്ത്രിക്കാനും അനധികൃത ചികില്‍സ തടയാനും ഇത്തരമൊരു കൗണ്‍സിലിന് രൂപം നല്‍കുകയാണ് വേണ്ടത്. അതിനാല്‍, ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറിയുടെ പരിഗണന ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss