|    May 30 Tue, 2017 6:46 pm
FLASH NEWS

ഫിസിയോതെറാപിസ്റ്റിനെയും നഴ്‌സിനെയും നിയമിക്കണമെന്ന്

Published : 14th October 2016 | Posted By: Abbasali tf

പാരിപ്പള്ളി: കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഫിസിയോതെറാപിസ്റ്റിനെയും നഴ്‌സിനെയും നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മുക്കാല്‍ ലക്ഷത്തില്‍പരം ജനസംഖ്യയുള്ള പഞ്ചായത്തിലെ പകുതിയോളം മദ്ധ്യവയസ്‌കരും വാര്‍ദ്ധക്യസഹജമായ രോഗം മൂലം നട്ടം തിരിയുകയാണ്. വൃദ്ധജനപരിപാലനത്തിനായി 2016-17ല്‍ പഞ്ചായത്ത് എട്ട് ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചാല്‍ വൃദ്ധജനങ്ങള്‍ക്ക് ഏറെ ആശ്വാസമാവും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കല്ലുവാതുക്കല്‍ രാജീവ്ഗാന്ധി ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സുധീര്‍, സെക്രട്ടറി ബിനു ആര്‍ കുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day