|    Oct 24 Wed, 2018 1:42 am
FLASH NEWS

ഫിഷ്‌ലാന്റിങ് സെന്റര്‍ പ്രവൃത്തി ഉദ്ഘാടനം

Published : 8th January 2017 | Posted By: fsq

വടകര: പാലയാട് ചൊവ്വാപുഴയില്‍ നിര്‍മിക്കുന്ന ഫിഷ്‌ലാന്റിങ് സെന്ററിന്റെ പ്രവൃത്തി ഉദ്ഘാടനം മണിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ നിര്‍വഹിച്ചു. നബാര്‍ഡ്, ആര്‍ഐഡിഎഫ് എന്നീ ഫണ്ടുപയോഗിച്ച് ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റാണ് പ്രവൃത്തി നടത്തുന്നത്. മണിയൂര്‍ പഞ്ചായത്ത് നല്‍കിയ പ്രൊപ്പോസല്‍ പ്രകാരമാണ് ഫണ്ട് അനുവദിച്ചത്. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തികരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പാലയാട് മല്‍സ്യമാര്‍ക്കറ്റിന് സമീപത്ത് തന്നെയാണ് ഫിഷ്‌ലാന്റിങ് സെന്ററും നിര്‍മിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി സത്യന്‍, എന്‍ എന്‍ രവീന്ദ്രന്‍, എടക്കണ്ടി വല്‍സന്‍, സി ടി ബാബുരാജ്, വി പി ജയന്‍, കുഴിക്കണ്ടി ബിന്ദു, ടി അമ്മത്, വളയില്‍ റസാഖ്  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss