|    Jan 23 Mon, 2017 10:07 am
FLASH NEWS

‘ഫിലിപ്പൈന്‍ പ്രസിഡന്റ് തള്ളയ്ക്ക് വിളിച്ചു’ ;ഒബാമ കൂടിക്കാഴ്ച റദ്ദാക്കി

Published : 6th September 2016 | Posted By: mi.ptk

obama

ദാവോ: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്കെതിരെയുള്ള ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടിന്റെ അശ്ലീല പ്രയോഗം വിവാദമാകുന്നു. ഒബാമയെ വേശ്യയുടെ മകന്‍ എന്നാണ് ഡ്യൂട്ടെര്‍ട്ട് വിശേഷിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഡ്യൂട്ടെര്‍ട്ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കിയതായി വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.
മയക്കുമരുന്നിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഫിലിപ്പൈന്‍സില്‍ ലഹരിമരുന്ന് മാഫിയയെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടെര്‍ട്ട് അധികാരത്തിലെത്തിയതിന് ശേഷം 2400ഓളം പേരെ വധിച്ചിരുന്നു. ലഹരിമരുന്ന് വേട്ടയുടെ പേരില്‍ ഫിലിപ്പൈന്‍സില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് അമേരിക്ക പറയുന്നത്. ഈ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തുമെന്ന് അമേരിക്ക പറഞ്ഞിരുന്നു.
എന്നാല്‍ ഫിലിപ്പൈന്‍സിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ഒബാമ പ്രഭാഷണം നടത്തിയാല്‍ അത് കേള്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് ഡ്യൂട്ടെര്‍ട്ട് പറഞ്ഞു. ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ലാവോസിലേക്ക് പോകുന്നതിന് തൊട്ട് മുമ്പായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെ പരാമര്‍ശം.ലഹരി മാഫിയകളെ ഇല്ലായ്മചെയ്യുമ്പോള്‍ പലരും മരിച്ചെന്ന് വരും. പലരെയും കൊല്ലേണ്ടിയും വരും. എന്നാല്‍ അവസാന ക്രിമിനലിനെയും ഇല്ലാതാക്കിയതിന് ശേഷം മാത്രമേ നടപടികള്‍ അവസാനിപ്പിക്കുകയുള്ളൂവെന്നും ഡ്യൂട്ടെര്‍ട്ട് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 538 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക