|    Jun 18 Mon, 2018 5:35 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഫിലിപ്പെന്‍ അംബാസിഡര്‍ രാജ്യം വിടണമെന്ന് കുവൈത്ത്

Published : 25th April 2018 | Posted By: ke

കുവൈത്ത്: ഫിലിപ്പൈന്‍ അംബാസിഡര്‍ റിനാത്തോ വില്ലയോട് ഒരാഴ്ചക്കകം നാട് വിടണമെന്ന് കുവൈത്ത്. അതേ സമയം ഫിലിപ്പൈനിലുള്ള കുവൈത്ത് അംബാസിഡര്‍ സാലഹ് അഹമ്മദിനെ തിരിച്ച് വിളിച്ചിട്ടുണ്ട്. കുവൈത്തില്‍ ജോലി ചെയ്യുന്ന ഫിലിപ്പൈന്‍കാര്‍ക്ക് നേരെയുണ്ടായ മോശമായ പെരുമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് നയതന്ത്ര പ്രതിനിധിയോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കിയത്. കുവൈത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ ആയമാര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ അവരെ രക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണന്ന്് കുവൈത്തിലെ ഫിലിപ്പൈന്‍ അംബാസിഡര്‍ റിനാത്തോ വില്ലയുടെ അഭിമുഖമാണ് കുവൈത്ത്്് സര്‍ക്കാരിനെ കൂടുതല്‍ ചൊടിപ്പിച്ചത്്. നിരവധി ഫിലിപ്പൈന്‍ തൊഴിലാളികള്‍ കുവൈത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ഒരു മാസമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്്. തങ്ങളുടെ തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണന്നാണ് ഫിലിപ്പൈന്‍ വിദേശകാര്യ സിക്രട്ടറി വ്യക്തമാക്കിയിരുന്നു. കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ തട്ടിക്കൊണ്ട് പോകുന്നതായി ആരോപിച്ച ഫിലിപ്പൈന്‍ സര്‍ക്കാരിനോട് ഇരയാക്കപ്പെട്ടവരുടെ പേര് 3 ദിവസത്തിനകം നല്‍കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫിലിപ്പൈന്‍ അത് നല്‍കിയിരുന്നില്ല. കുവൈത്തില്‍ രണ്ടര ലക്ഷം ഫിലിപ്പൈന്‍ വീട്ട് ജോലിക്കാരാണ് ജോലി ചെയ്യുന്നത്. മൊത്തം ഗാര്‍ഹിക തൊഴിലാളികളുടെ 65 ശതമാനമാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss