|    Jan 18 Wed, 2017 9:50 pm
FLASH NEWS

ഫിലിപ്പീന്‍സില്‍ പുകവലി നിരോധിക്കുന്നു

Published : 13th October 2016 | Posted By: SMR

മനില: ഈ മാസം അവസാനത്തോടെ ഫിലിപ്പീന്‍സില്‍ ദേശവ്യാപകമായി പുകവലി നിരോധിക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേ. മയക്കുമരുന്നുവേട്ടയുടെ പേരില്‍ ആയിരങ്ങളെ കൊലപ്പെടുത്തിയ ദുതെര്‍തേയുടെ നടപടിക്കെതിരേ വന്‍ വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നു നിര്‍ദേശം ലഭിച്ചതായി ഫിലിപ്പീന്‍സ് ആരോഗ്യമന്ത്രി അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജ്യത്ത് 100 ശതമാനവും പുകവലിരഹിത അന്തരീക്ഷം സൃഷ്ടിക്കാനാണു ദുതെര്‍തേ ആഗ്രഹിക്കുന്നതെന്ന് ആരോഗ്യമന്ത്രി പോളിന്‍ ഉബിയാല്‍ പറഞ്ഞു. പുകവലിനിരോധനം നടപ്പാക്കാനും ലംഘിക്കുന്നവരില്‍ നിന്നു പിഴ ഈടാക്കാനും പ്രാദേശിക സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയതായും അവര്‍ പറഞ്ഞു. നിരോധനത്തില്‍ ഇ-സിഗരറ്റുകളും ഉള്‍പ്പെടും. ഇ-സിഗരറ്റും പുകയുയര്‍ത്തുന്ന സാഹചര്യത്തിലാണിത്. ദുതെര്‍തേ മേയറായിരിക്കുന്ന ദവാവോയില്‍ ഇതിനകം പുകവലിനിരോധനം കൊണ്ടുവന്നിട്ടുണ്ട്. ഈ മാതൃക രാജ്യംമുഴുവന്‍ നടപ്പാക്കാനാണു ശ്രമം. നിരോധനത്തെ എതിര്‍ക്കാന്‍ പുകവലിക്കുന്നവര്‍ക്കും പുകയില ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്കും അവകാശമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 3,600 പേരെയാണു മയക്കുമരുന്നു വേട്ടയുടെ പേരില്‍ രാജ്യത്തു കൊലപ്പെടുത്തിയത്. ഇതില്‍ 1,500ഓളം പേര്‍ കൊല്ലപ്പെട്ടത് പോലിസിന്റെ വെടിയേറ്റാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 296 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക