|    Jan 23 Mon, 2017 10:41 pm

ഫിലിപ്പീന്‍സിലെ മയക്കുമരുന്നു വേട്ട; സാന്‍ഡിയാഗോ മരണത്തില്‍ നിന്നു ജീവിതത്തിലേക്ക്

Published : 24th September 2016 | Posted By: SMR

മനില: ഫിലിപ്പീന്‍സില്‍ തുടരുന്ന മയക്കുമരുന്നു വേട്ടയ്ക്കിടയില്‍ ഒരു പുനര്‍ജീവനത്തിന്റെ വാര്‍ത്ത. മനുഷ്യജീവനു വിലകല്‍പ്പിക്കാതെ നടക്കുന്ന വേട്ടയില്‍ മരിച്ചെന്നു കരുതി പോലിസ് ഉപേക്ഷിച്ച യുവാവാണു ജീവിതത്തിലേക്കു തിരിച്ചുവന്നിരിക്കുന്നത്. സപ്തംബര്‍ 13ന് പുലര്‍ച്ചെയുണ്ടായ പോലിസ് നടപടിയിലാണ് ഫ്രാന്‍സിസ്‌കോ സാന്‍ഡിയാഗോ, ജോര്‍ജ് ഹഗിന്‍സ് എന്നിവര്‍ക്ക് വെടിയേറ്റത്. നിരവധി തവണ വെടിയേറ്റ ഇരുവരും മരണമടഞ്ഞതായി അധികൃതര്‍ വിലയിരുത്തി.
എന്നാല്‍ സംഭവസമയം, ജീവനുണ്ടായിരുന്ന സാന്‍ഡിയാഗോ മരിച്ചതായി അഭിനയിച്ചു. ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ മരിച്ചവരെ സംഭവസ്ഥലത്തുനിന്നും മാറ്റുന്നതിനിടെ സാന്‍ഡിയാഗോയ്ക്ക് ജീവനുണ്ടെന്ന് പോലിസ് കണ്ടെത്തി. ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ശ്വസിക്കുന്നത്. രക്ഷപ്പെടാനായി താന്‍ മരിച്ചതായി അഭിനയിക്കുകയായിരുന്നെന്ന് സാന്‍ഡിയാഗോ മാധ്യമങ്ങളോടു പ്രതികരിച്ചു. താന്‍ മയക്കുമരുന്നു വിറ്റിട്ടില്ലെന്നാണു സാന്‍ഡിയാഗോ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക