|    Mar 29 Wed, 2017 4:35 pm
FLASH NEWS

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്: കെയിന്‍തോല ചുമതലയേറ്റു

Published : 4th May 2016 | Posted By: SMR

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ ഡയറക്ടറായി ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫിസര്‍ (ഐഎംഎസ്) ഭൂപേന്ദ്ര കെയിന്‍തോല ചുമതലയേറ്റു. ഡയറക്ടറുടെ താല്‍ക്കാലിക ചുമതലവഹിച്ചിരുന്ന പ്രശാന്ത് പത്രബെയ്ക്ക് പകരമായിട്ടാണ് കെയിന്‍തോലയെ നിയമിച്ചത്. ടിവി നടന്‍ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം 139 ദിവസം നീണ്ട വിദ്യാര്‍ഥി പ്രക്ഷോഭകാലത്ത് പത്രബെ ആയിരുന്നു ഡയറക്ടര്‍. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മഹത്വം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുമെന്ന് കെയിന്‍തോല പറഞ്ഞു. തുറന്ന മനസ്സോടെയാണു താന്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ ഇപ്പോള്‍ അതിനെക്കുറിച്ച് പറയുന്നില്ലെന്നായിരുന്നു കെയിന്‍തോലയുടെ മറുപടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day