|    Oct 19 Thu, 2017 7:41 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഫിറ്റ്ജി ടാലന്റ്‌സപ്പോര്‍ട്ട് ടെസ്റ്റ് ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published : 17th September 2016 | Posted By: SMR

കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സേവനദാതാക്കളും സംയുക്ത പ്രവേശനപ്പരീക്ഷാ ഫോറവുമായ ഫിറ്റ്ജിയുടെ ടാലന്റ് സപ്പോര്‍ട്ട് പരീക്ഷ ഒക്‌ടോബര്‍ 16ന് രാജ്യത്തെ 45 നഗരങ്ങളില്‍ നടക്കും. 2017ലെ സംയുക്ത പ്രവേശനപ്പരീക്ഷയിലേക്ക് (ജെഇഇ) വിദ്യാര്‍ഥികളെ സജ്ജമാക്കുന്ന അഖിലേന്ത്യാ മല്‍സരപരീക്ഷയാണിത്.
12ാം ക്ലാസ് പാസായവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫിറ്റ്ജിയിലെ വിദഗ്ധര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങളും ഫീഡ്ബാക്കും ലഭ്യമാക്കും. ദുര്‍ബലമായ വിഷയങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവേശനപ്പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ സുസജ്ജരാക്കും. 2017ലെ സംയുക്ത പ്രവേശനപ്പരീക്ഷയ്ക്കുവേണ്ടി വിദ്യാര്‍ഥികള്‍ക്ക് 96 മണിക്കൂര്‍ മുതല്‍ 138 മണിക്കൂര്‍ വരെയുള്ള തീവ്രയജ്ഞ പരിശീലനപരിപാടിയും ഉണ്ട്.
12ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കും പാസായവര്‍ക്കും ഇതില്‍ ചേരാം. 2017ലെ സംയുക്ത പ്രവേശനപ്പരീക്ഷയിലേക്ക് 12ാം ക്ലാസ് പാസായവര്‍ക്കു മാത്രമായി 300 മണിക്കൂറിന്റെ ക്ലാസ്‌റൂം പരിപാടിയും ഉണ്ട്. ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തിയ്യതി ഒക്‌ടോബര്‍ 12ഉം, ഓണ്‍ലൈന്‍ ഇ-രജിസ്‌ട്രേഷന്റേത് ഒക്‌ടോബര്‍ 13ഉം ആണ്. ഫിറ്റ്ജി ടെസ്റ്റിന് ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപയാണ്.
ഫിറ്റ്ജിയുടെ ഏതെങ്കിലും ടെസ്റ്റിന് നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ 100 രൂപ അടച്ചാല്‍ മതി. എന്‍ടിഎസ്ഇ വിദ്യാര്‍ഥികള്‍, കെവിപിവൈ ഫെലോ, കെവിപിവൈ ജൂനിയര്‍ സയന്‍സ് ഒളിംപ്യാഡ്, സീനിയര്‍ ഒളിംപ്യാഡ് (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, അസ്‌ട്രോണമി) യോഗ്യത നേടിയവര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ബാധകമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക