|    Oct 19 Thu, 2017 3:31 am
FLASH NEWS
Home   >  Kerala   >  

ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് ദിലീപ്

Published : 5th October 2017 | Posted By: shadina sdna


കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് നടന്‍ ദിലീപ്. ദിലീപിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഫിയോക് ഭാരവാഹികള്‍ യോഗം ചേര്‍ന്ന് ദിലീപിനെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരന്നു. എന്നാല്‍ ഫിയോകിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്ക തിരിച്ചെത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറി എംസി ബോബിക്ക് ദിലീപ് കത്ത് അയക്കുകയായിരുന്നു. പ്രസിഡന്റായി വീണ്ടും പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പദവിയും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് കത്തില്‍ അറിയിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക