|    Jun 19 Tue, 2018 8:13 pm
FLASH NEWS
Home   >  Sports  >  Football  >  

ഫിഫ 18 ഗെയിം സീരിസ്; കവര്‍ ചിത്രം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേത്

Published : 6th June 2017 | Posted By: ev sports


മാഡ്രിഡ്: ഫുട്‌ബോള്‍ മല്‍സരത്തിന്റെ അത്ര തന്നെ ആരാധകര്‍ ഇഷ്ടപ്പെടുന്ന മറ്റൊന്നാണ് ഫുട്‌ബോള്‍ ഗെയിമുകളും. ഇതില്‍ തന്നെ ആരാധകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ളതാണ് ഫിഫയുടെ ഗെയിം സീരിസുകള്‍. ഫിഫയുടെ ഏറ്റവും പുതിയ ഗെയിം സീരിസായ ഫിഫ 18 യുടെ മുഖചിത്രമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം. ഇഎ സ്‌പോര്‍ട്‌സ് ഇറക്കുന്ന ഫിഫ 18 ഫുട്‌ബോള്‍ ഗെയിമിന്റെ മുഖചിത്രമായി ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ്. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മറികടന്നാണ് റൊണാള്‍ഡോയെ മുഖചിത്രത്തിനായി തിരഞ്ഞെടുത്തത്. ട്വിറ്ററിലെ വോട്ടെടുപ്പിലൂടെയാണ് റൊണാള്‍ഡോയെ പരിഗണിച്ചത്. റയലിന്റെ തന്നെ ജെയിംസ് റോഡ്രിഗസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അന്തോണിയോ മാര്‍ഷ്യല്‍, ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡ് എന്നിവരും റൊണാള്‍ഡോയ്്ക്ക് വെല്ലുവിളി ഉയര്‍ത്തിയ വോട്ടെടുപ്പിലുണ്ടായിരുന്നു.
വളരെ ഏറെ അഭിമാനം തോന്നുന്നു എന്നാണ് റൊണാള്‍ഡോ പ്രതികരിച്ചത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത് സന്തോഷമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനമാണ് റൊണാള്‍ഡോ പുറത്തെടുത്തത്. തന്റെ കരിയറിലെ 600 ഗോളുകള്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ യൂറോപ്യന്‍ കപ്പിലും ചാംപ്യന്‍സ് ലീഗിലും ലാ ലിഗ ഫൈനലിലും ഗോള്‍ നേടിയ ഏക താരം കൂടിയാണ്. മെസ്സിയെ നാല് തവണ ഫിഫ ഗെയിമിന്റെ മുഖ ചിത്രമായി തിരഞ്ഞെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss