|    Oct 21 Sun, 2018 11:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫിഫ വിസമ്മതിച്ചു; അണ്ടര്‍ 17 ലോകകപ്പിന് ഉദ്ഘാടന ചടങ്ങുകളുണ്ടാവില്ല

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാവില്ല. ഫിഫയുടെ എതിര്‍പ്പും പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പങ്കെടുക്കില്ലെന്നും അറിയിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ച ഉദ്ഘാടനചടങ്ങ് റദ്ദാക്കിയത്. ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനോട് നേരത്തെ തന്നെ ഫിഫ അതൃപ്തി അറിയിച്ചിരുന്നു.അതിനാല്‍ സ്വന്തം ചെലവില്‍ ആഘോഷ പരിപാടികള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടെങ്കിലും ഫിഫ അനുമതി നിഷേധിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു. ഉദ്ഘാടന മല്‍സരം നടക്കുന്ന ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്താനുള്ള നീക്കവും ഫിഫ വിലക്കി. ഉദ്ഘാടനചടങ്ങിന്റെ മാര്‍ച്ച് പാസ്റ്റിലേക്ക് താരങ്ങളെ പങ്കെടുപ്പിക്കാന്‍ അനുമതി തേടിയെങ്കിലും ഇതിനും ഫിഫ അനുമതി നല്‍കിയില്ല.   ഉദ്ഘാടനച്ചടങ്ങിനുവേണ്ടി ഉപയോഗിക്കുന്ന തുക രാജ്യത്തിന്റെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്താനും ഫിഫ നിര്‍ദേശിച്ചിരുന്നു. വിപുലമായ പരിപാടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തെങ്കിലും ഫിഫ  പ്രസിഡന്റ് ഇന്‍ഫാന്റിനോ പങ്കെടുക്കില്ലെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. ഉദ്ഘാടന മല്‍സരത്തിനെത്തില്ലെങ്കിലും ഫൈനല്‍ വേദിയായ കൊല്‍ക്കത്തയില്‍ ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയെത്തും. ഒക്‌ടോബര്‍ ആറുമുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss