|    Oct 24 Wed, 2018 12:12 am
FLASH NEWS
Home   >  Sports  >  Football  >  

ഫിഫ വനിതാ ഫുട്‌ബോള്‍ റാങ്കിങ്: ഇന്ത്യക്ക് മുന്നേറ്റം

Published : 1st September 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഫിഫയുടെ ഏറ്റവും പുതിയ വനിതാ ഫുട്‌ബോള്‍ റാങ്കിങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് മുന്നേറ്റം. നാല് റാങുകള്‍ മെച്ചപ്പെടുത്തി 56ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍ 13ാം സ്ഥാനത്താണ് ഇന്ത്യ. മലേസ്യക്കെതിരായ മല്‍സരത്തില്‍ 2-0ന്റെ വിജയം സ്വന്തമാക്കിയതാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് വഴിതെളിച്ചത്. യുഎസ്എ ഒന്നാം സ്ഥാനം അലങ്കരിക്കുമ്പോള്‍ ജര്‍മനി രണ്ടാം സ്ഥാനവും ഇംഗ്ലണ്ട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഫ്രാന്‍സ്, കാനഡ, ആസ്‌ത്രേലിയ, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ബ്രസീല്‍ എന്നിവരാണ് യഥാക്രമം നാല് മുതല്‍ 10 സ്ഥാനം വരെയുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss