|    Oct 18 Thu, 2018 10:20 am
FLASH NEWS

ഫിഫ ലോകകപ്പ് : ടീമുകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സംവിധാനം

Published : 29th September 2017 | Posted By: fsq

 

നെടുമ്പാശേരി: ഫിഫ ലോകകപ്പ് മല്‍സരത്തിനായി ഒക്ടോബര്‍ മൂന്ന്് മുതല്‍ കൊച്ചിയിലേയ്ക്ക്്് എത്തുന്ന ടീമുകളെ സ്വീകരിക്കുന്നതിനും സുരക്ഷ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുമായി കൊച്ചി വിമാനത്താവളത്തില്‍ സംവിധാനമൊരുക്കും. ഇതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ വ്യാഴാഴ്ച പ്രത്യേകം യോഗം ചേര്‍ന്നു. കസ്റ്റംസ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ എസ് അനില്‍കുമാര്‍, ഡപ്യൂട്ടി കമ്മീഷണര്‍ ബിജു തോമസ്, അസി.കമ്മീഷണര്‍മാരായ മൊയ്തീന്‍ നൈന, ശിവരാമന്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതല നല്‍കി. ഇതുകൂടാതെ ഫിഫയുടെ പ്രതിനിധികളും വിമാനത്താവളത്തില്‍ കളിക്കാരെ സ്വീകരിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനും വിമാനത്താവളത്തില്‍ ഉണ്ടാവും. സ്‌പെയിന്‍ ടീമാണ് ആദ്യമെത്തുന്നത്. മൂന്നിന് പുലര്‍ച്ചെയുളള ഇത്തിഹാദ് വിമാനത്തിലാണ് ഇവര്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുളളത്. ബ്രസീല്‍ ടീമും അന്നുതന്നെ എത്തും. കളിക്കാര്‍ക്കും കൂടെയെത്തുന്നവര്‍ക്കും കറന്‍സി മാറ്റി കൊടുക്കുന്നതിന് വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകളുണ്ടാവും. ഇവരുടെ ബാഗേജിലെ സാധനങ്ങള്‍ നഷ്ടമാവാതെ സൂക്ഷിക്കുന്നതിനും കളിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ നികുതി കൂടാതെ ഇറക്കുന്നതിനും മടങ്ങുമ്പോള്‍ കയറ്റിയയക്കുന്നതിനും കാര്‍ഗോയിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹെല്‍പ്പ്‌ഡെസ്‌ക്കും ഏര്‍പ്പെടുത്തും. താരങ്ങളെ സഹായിക്കുന്നതിനും മറ്റുമായി തിരഞ്ഞെടുത്തിട്ടുള്ള വളണ്ടിയര്‍മാരെയും വിമാനത്താവളത്തില്‍ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss