|    Oct 24 Wed, 2018 3:52 am
FLASH NEWS

ഫിഫ ലോകകപ്പിന് ആരവമുയര്‍ന്നു ; വല നിറയെ ഗോളുമായി കണ്ണൂര്‍

Published : 28th September 2017 | Posted By: fsq

 

കണ്ണൂര്‍:രാജ്യം ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ ആരവമുയര്‍ത്തി വണ്‍ മില്യണ്‍ ഗോള്‍ കാംപയിന്‍. ജില്ലയിലെ പ്രധാന വേദിയായ പോലിസ് പരേഡ് ഗ്രൗണ്ടില്‍ പി കെ ശ്രീമതി എംപി ആദ്യഗോളടിച്ച് കാംപയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡിന്റ് പി പി ദിവ്യ, അസി. കലക്ടര്‍ ആസിഫ് കെ യൂസുഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങളായ പി കെ ബാലചന്ദ്രന്‍, കെ വി ധനേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷാ ദീപക്, മറ്റ് കൗണ്‍സിലര്‍മാര്‍, ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ സരിന്‍ ശശി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പവിത്രന്‍, എം കെ നാസര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ പങ്കെടുത്തു. പോലിസ് മൈതാനിയില്‍ ഒരുക്കിയ നാല് ഗോള്‍ പോസ്റ്റുകളിലായി വിദ്യാര്‍ഥികളും മുതിര്‍ന്നവരുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഗോള്‍ വല നിറച്ചു. കാംപയിന്റെ ഭാഗമായി ജില്ലയില്‍ ആകെ അഞ്ചുലക്ഷം ഗോളുകളടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയുടെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും വിദ്യാലയങ്ങളിലുമായി 350ലേറെ ഗോള്‍ പോസ്റ്റുകള്‍ ഒരുക്കിയിരുന്നു.  ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ കൊച്ചിയുള്‍പ്പെടെ രാജ്യത്തെ ആറ് വേദികളിലായി നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പ്രചണാര്‍ഥമാണ് സംസ്ഥാന വ്യാപകമായി വണ്‍ മില്യന്‍ ഗോള്‍ കാംപയിന്‍ സംഘടിപ്പിച്ചത്. വൈകീട്ട് 3 മുതല്‍ 7 വരെയായിരുന്നു കാംപയിന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss