|    Aug 18 Fri, 2017 6:07 pm
FLASH NEWS
Home   >  Sports  >  Football  >  

ഫിഫ റാങ്കിങ്: ബ്രസീല്‍ തലപ്പത്ത്: ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 97ാമത്

Published : 10th August 2017 | Posted By: ev sports


സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. നിലവിലെ ഒന്നാം സ്ഥാനക്കാരായിരുന്ന ജര്‍മനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബ്രസീല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.കോണ്‍ഫെഡറേഷന്‍ കപ്പ് വിജയിച്ച് കഴിഞ്ഞ മാസം ജര്‍മനി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. 1604 പോയിന്റോടെയാണ് ബ്രസീല്‍ ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ജര്‍മനിക്ക് 1549 പോയിന്റാണുള്ളത്. അര്‍ജന്റീനയാണ് മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ 10ല്‍ കാര്യമായ സ്ഥാന ചലനം ഉണ്ടായത് പോര്‍ച്ചുഗലിനു മാത്രമാണ്. കഴിഞ്ഞ റാങ്കിങില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന പോര്‍ച്ചുഗല്‍ ഇത്തവണ ആറാം സ്ഥാനത്തായി.
അതേ സമയം ഇന്ത്യക്ക് പുതിയ റാങ്കിങില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ടു. 96ാം റാങ്കില്‍ നിന്ന് ഒരു സ്ഥാനം നഷ്ടപ്പെട്ട് 97ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.  341 പോയിന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക