|    Aug 18 Sat, 2018 12:16 am
FLASH NEWS
Home   >  Sports  >  Football  >  

ഫിഫ റാങ്കിങ്: ഇന്ത്യ ആദ്യ നൂറില്‍ നിന്ന് പുറത്ത്

Published : 14th September 2017 | Posted By: ev sports

ന്യൂഡല്‍ഹി: രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കിയ പുതിയ പട്ടികയില്‍ ആദ്യ നൂറ് സ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ ടീം പുറത്തായി. ഫിഫ ഇന്നലെ പുറത്തിറക്കിയ 211 രാജ്യങ്ങളുടെ പുതിയ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 107ാം സ്ഥാനത്താണുള്ളത്.മുന്‍വര്‍ഷത്തേതില്‍ നിന്നും പത്ത് സ്ഥാനങ്ങളാണ് ഇന്ത്യ പിന്നോട്ട് പോയത്. കഴിഞ്ഞ ജൂലൈയില്‍ 96ാം സ്ഥാനത്തായിരുന്ന ഇന്ത്യ ആഗസ്തില്‍  97ാം സ്ഥാനത്തായി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ 13ാം സ്ഥാനത്താണുള്ളത്. 1996 ഫെബ്രുവരിയില്‍ 94ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച റാങ്കിങ്.കഴിഞ്ഞ മാസം നടന്ന ഇന്ത്യയുടെ മൂന്ന് മല്‍സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് ഫിഫയുടെ പുതിയ റാങ്കിങ് നിശ്ചയിച്ചത്. എഎഫ്‌സി കപ്പ് യോഗ്യതാ മല്‍സരത്തില്‍ മക്കാവുവിനെതിരേയും മൗറീഷ്യസ്, സെന്റ്കിറ്റ്‌സ് ടീമുകള്‍ക്കെതിരേയും നടന്ന മല്‍സരങ്ങളായിരുന്നു പരിഗണിച്ചത്. ഇതില്‍ മക്കാവുവിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കും പരാജയപ്പെടുത്തിയിരുന്നു. അതേ സമയം സെന്റ് കിറ്റ്‌സുമായുള്ള മല്‍സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ബ്രസീലിനെ പിന്തള്ളി ജര്‍മനിയാണ് ഫിഫ റാങ്കില്‍ ആദ്യ സ്ഥാനത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചെക്ക് റിപബ്ലികിനെയും നോര്‍വെയേയും പരാജയപ്പെടുത്തിയതോടെയാണ് ജര്‍മനി ഒന്നാമനായത്. അര്‍ജന്റീനയെ പിന്തള്ളി യൂറോകപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനവും ബെല്‍ജിയം അഞ്ചാം സ്ഥാനത്തുമെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss