|    Aug 19 Sun, 2018 5:40 pm
FLASH NEWS
Home   >  Sports  >  Football  >  

ഫിഫ റാങ്കിങ്ങ്: ഇന്ത്യ ആദ്യ നൂറില്‍ത്തന്നെ; ജര്‍മനി തലപ്പത്ത്

Published : 18th May 2018 | Posted By: vishnu vis

സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യ ആദ്യ നൂറിനുള്ളിലെ സ്ഥാനം നിലനിര്‍ത്തി. 97ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മാര്‍ച്ചില്‍ 99ാം റാങ്കിലെത്തിയ ഇന്ത്യ ഏപ്രില്‍ മാസത്തില്‍ നിലമെച്ചപ്പെടുത്തി 97ാം സ്ഥാനത്തേക്കെത്തുകയായിരുന്നു. ഈ വര്‍ഷം ഒരു അന്താരാഷ്ട്ര മല്‍സരം മാത്രമാണ് ഇന്ത്യ കളിച്ചത്. അതില്‍ പരാജയപ്പെടുകയും ചെയ്‌തെങ്കിലും റാങ്കിങില്‍ അത് പ്രതിഫലിച്ചില്ല. നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി തന്നെയാണ് റാങ്കിങില്‍ തലപ്പത്ത്. ബ്രസീല്‍ രണ്ടാമതും ബെല്‍ജിയം മൂന്നാം സ്ഥാനത്തുമാണ്. അതേ സമയം അര്‍ജന്റീന അഞ്ചാം സ്ഥാനത്താണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss