|    Aug 20 Sun, 2017 12:14 am
FLASH NEWS
Home   >  Pravasi   >  

ഫിഫ റാങ്കിങില്‍ ഖത്തര്‍ നില മെച്ചപ്പെടുത്തി

Published : 12th August 2017 | Posted By: fsq

 

ദോഹ: ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ ഖത്തര്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി.  ഇപ്പോള്‍ 78ാം സ്ഥാനത്താണ് ഖത്തര്‍. കഴിഞ്ഞ മാസത്തെ റാങ്കിങില്‍ ഖത്തര്‍ ഒന്‍പത് സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ പത്ത് സ്ഥാനമാണ് ഖത്തര്‍ മെച്ചപ്പെടുത്തിയിരിക്കുന്നത്. ജൂണിലെ റാങ്കിങില്‍ 88ാം സ്ഥാനത്തായിരുന്നു ഖത്തര്‍. ഏഷ്യയില്‍ ഒന്‍പതാം സ്ഥാനത്താണ് ഖത്തര്‍.  433  പോയിന്റാണ് ഖത്തറിനുള്ളത്. ചൈനയാണ് ഖത്തറിന് തൊട്ടുപിന്നില്‍, 77ാം സ്ഥാനത്താണ് ചൈന. 79ാം സ്ഥാനത്ത് അസര്‍ബൈജാന്‍. കഴിഞ്ഞമാസം ഖത്തറിന് മല്‍സരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ജൂലൈ റാങ്കിങില്‍ രണ്ടു മല്‍സരങ്ങള്‍ ഖത്തര്‍ കളിച്ചതില്‍ ഒന്ന് ജയിക്കുകയും ഒരെണ്ണം സമനിലയില്‍ കലാശിക്കുകയുമായിരുന്നു. ഏഷ്യയില്‍ ഇറാനാണ് ഒന്നാമത്. ലോക പട്ടികയില്‍ 24ാമത്.  ജപ്പാന്‍ (44), ആസ്‌ത്രേലിയ(45), ദക്ഷിണ കൊറിയ (49), സൗദി അറേബ്യ (59), ഉസ്ബക്കിസ്ഥാന്‍ (64), യുഎഇ (74), ചൈന (77) എന്നിവരാണ് ഖത്തറിനേക്കാള്‍ റാങ്ക് പട്ടികയില്‍ മുന്നിലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍.  സിറിയ, ഫലസ്തീന്‍, ഇന്ത്യ, ഇറാഖ്, ജോര്‍ദ്ദാന്‍, ഉത്തരകൊറിയ, ഒമാന്‍, ബഹ്‌റയ്ന്‍, ലബ്‌നാന്‍, ഫിലിപ്പീന്‍സ്,  കിര്‍ഗിസ്ഥാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, തുര്‍ക്ക്‌മെനിസ്ഥാന്‍, മാലദ്വീപുകള്‍, ഹോങ്കോങ്, യമന്‍, ചൈനീസ് തായ്‌പേയി, എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഫിഫ റാങ്കിങില്‍ ഖത്തര്‍ ഇടംനേടിയതുമുതല്‍ ശരാശരി റാങ്കിങ് 82 ആണ്. 2018 റഷ്യന്‍ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മൂന്നാം റൗണ്ടിലെ അവസാന മല്‍സരങ്ങളില്‍ ചൈനയും സിറിയയുമാണ് ഖത്തറിന്റെ എതിരാളികള്‍. ആഗസ്ത് അവസാനത്തിലും സപ്തംബര്‍ ആദ്യത്തിലുമായാണ് ഈ മല്‍സരങ്ങള്‍. അതേസമയം, ഫിഫ റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം പിന്നോട്ടുപോയി. പുതിയ റാങ്കിങില്‍ 97ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ റാങ്കിങില്‍ 96ാം സ്ഥാനത്തായിരുന്നു. ജര്‍മ്മനിയെ മറികടന്ന് ബ്രസീല്‍ റാങ്കിങില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ജര്‍മനിയാണ് രണ്ടാമത്. അര്‍ജന്റീന, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, പോര്‍ച്ചുഗല്‍, ചിലി, കൊളംബിയ,  ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക