|    Feb 22 Thu, 2018 12:28 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫിഫ ബെസ്റ്റ് ഫുട്്‌ബോളര്‍ പുരസ്‌കാരദാനം സൂറിച്ചില്‍ : ക്രിസ്റ്റിയാനോ, മെസ്സി, ഗ്രീസ്മാന്‍? ഇന്നറിയാം ഫിഫ ബെസ്റ്റ് ഫുട്‌ബോളറെ

Published : 9th January 2017 | Posted By: fsq

സൂറിച്: പോയവര്‍ഷം ഫിഫ കണ്ടെത്തിയ മികച്ച ഫുട്‌ബോളറെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ന് സൂറിച്ചില്‍ നടക്കുന്ന ചടങ്ങില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ മികച്ച പുരുഷ, വനിതാ ഫുട്‌ബോളറെയും മികച്ച കോച്ചുമാരെയും ബെസ്റ്റ് ഗോളും തിരഞ്ഞെടുക്കും. പോര്‍ച്ചുഗല്‍ ടീം ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി, ഫ്രാന്‍സിന്റെ അന്റൊണിയോ ഗ്രീസ്മാന്‍ എന്നിവരാണ് ഉയര്‍ന്ന ഫുട്‌ബോള്‍ ബഹുമതിക്ക് അന്തിമപട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. 2016ല്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത് ക്ലബ്ബിനെയും ടീമിനെയും രക്ഷിച്ച ക്രിസ്റ്റ്യാനോയ്ക്കാണ് കൂടുതല്‍ സാധ്യത പറയപ്പെടുന്നത്. മറ്റ് ഉയര്‍ന്ന പുരസ്‌കാരങ്ങളായ ബലന്‍ദ്യോറും യുവേഫ ബെസ്റ്റ് ഫുട്‌ബോളര്‍ അവാര്‍ഡിനും അര്‍ഹനായ താരമാണ് റൊണാള്‍ഡോ. പോര്‍ച്ചുഗലിന് യൂറോ കിരീടം നേടിക്കൊടുത്തതും റയല്‍മാഡ്രിഡിന് യുവേഫ ചാംപ്യന്‍സ് ലീഗും ഫിഫ ക്ലബ്ബ് ലോകകപ്പ് നേടിക്കൊടുത്തതും ക്രിസ്റ്റ്യാനോയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ പുരസ്‌കാരവും അദ്ദേഹം നേടിയാല്‍, ട്രിപ്പിള്‍ ബെസ്റ്റ് അവാര്‍ഡ് റെക്കോഡും ക്രിസ്റ്റ്യാനോയുടെ പേരിലാകും. ഫിഫയുടെ ഉയര്‍ന്ന വ്യക്തിഗത ബഹുമതി നേട്ടത്തില്‍ 5-3ന് മെസ്സിയാണ് മുന്നില്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss