|    Oct 24 Wed, 2018 4:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫിഫ ബെസ്റ്റ് പ്ലെയര്‍ അന്തിമ പട്ടികയില്‍ റൊണാള്‍ഡോ, മെസ്സി, നെയ്മര്‍

Published : 23rd September 2017 | Posted By: fsq

 

ലണ്ടന്‍: ഇന്നലെ പുറത്തുവിട്ട ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം സൂപ്പര്‍ താരം നെയ്മറും. ബാഴ്‌സലോണയ്ക്ക് കോപാ ഡെല്‍ റെ കപ്പ് ഉയര്‍ത്താന്‍ സഹായിച്ചതാണ് നെയ്മറിനെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാനും ചെല്‍സിയുടെ അന്റോണിയെ കോന്റെയും യുവന്റസിന്റെ മസ്സിമിലിയാനോ അല്ലെഗ്രിയും ബെസ്റ്റ് പരിശീലകന്റെ അന്തിമപട്ടികയില്‍ ഇടം പിടിച്ചു. യുവന്റസിന്റെ ജിയാന്‍ലുജി ബുഫണ്‍, റയല്‍ മാഡ്രിഡിന്റെ കെയ്‌ലര്‍ നവാസ്, ബയേണ്‍ മ്യൂണികിന്റെ മാനുവല്‍ ന്യുയര്‍ എന്നിവരാണ് മികച്ച ഗോള്‍ കീപ്പറുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ഒക്ടോബര്‍ 23ന് ലണ്ടനിലെ പല്ലഡിയത്തില്‍ വച്ച് ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss