|    Jul 18 Wed, 2018 10:16 pm
FLASH NEWS

ഫിഫ അണ്ടര്‍17 ലോകകപ്പ്: വണ്‍ മില്യണ്‍ ഗോളിനായി ആലപ്പുഴയും

Published : 16th September 2017 | Posted By: fsq

 

ആലപ്പുഴ: കൊച്ചി വേദിയാവുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന വണ്‍മില്യണ്‍ ഗോള്‍ പരിപാടിയില്‍ പങ്കുചേരാന്‍ ജില്ല ഒരുങ്ങുന്നു. 27 ന് വൈകീട്ട് മൂന്നു മുതല്‍ ഏഴ് വരെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിലാണ് ഗോളടിക്കല്‍ പരിപാടി. ഇതിനായി എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് രണ്ട് കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളില്‍ അഞ്ച് കേന്ദ്രങ്ങളിലും ഗോള്‍പോസ്റ്റുകള്‍ ക്രമീകരിക്കും. സ്‌കൂള്‍ കോളജുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ അധീനതയിലുള്ള കളിസ്ഥലങ്ങളാണ് ഇതിനായി വിനിയോഗിക്കുക. എല്ലാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പ്രായഭേദമെന്യേ ഗോളടിക്കാം. ഗോള്‍ കീപ്പറില്ലാത്ത പരിപാടിയില്‍ അടിക്കുന്ന ഗോളുകളുടെ എണ്ണം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ പഞ്ചായത്തും 2000  ഗോള്‍ വീതവും മുനിസിപ്പാലിറ്റികളില്‍ 10000 ഗോള്‍വീതവും ആണ് ഉദ്ദേശിക്കുന്നത്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ യൂത്ത് കോ-ഓഡിനേറ്റര്‍മാരുടെയും നാഷനല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരുടെയും സഹകരണത്തോടെ പ്രചാരണം ഊര്‍ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാതല പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും യോഗം പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍  മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് കലക്‌ട്രേറ്റില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എഡിഎം എംകെ കബീര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നിമ്മി അലക്‌സാണ്ടര്‍, സെക്രട്ടറി ജി സുധീഷ്, നെഹ്രുയുവ കേന്ദ്ര ജില്ലാ കോ-ഓഡിനേറ്റര്‍ അലി സാബ്രിന്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫിസര്‍ ടു നരേന്ദ്ര നാഥ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ എംഎസ് ശങ്കര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss