|    Oct 19 Fri, 2018 7:33 am
FLASH NEWS

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ പ്രചാരണം : 27ന് ജില്ലയില്‍ ഗോള്‍മഴ പെയ്യും

Published : 19th September 2017 | Posted By: fsq

 

കോഴിക്കോട്: കാല്‍പ്പന്തുകളിയുടെ ലഹരി പടര്‍ത്തി 27ന് ജില്ലയില്‍ ഗോള്‍ മഴ പെയ്യും. കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ പ്രചാരണവുമായാണ് ജില്ലയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഗോള്‍ പോസ്റ്റുകള്‍ ഉയരുക. തടുക്കാന്‍ ഗോളിയില്ലാത്ത ഗോള്‍പോസ്റ്റിലേക്ക് ആര്‍ക്കും ഗോളടിക്കാം. സംസ്ഥാന തലത്തില്‍ നടക്കുന്ന വണ്‍മില്ല്യന്‍ ഗോള്‍ കാമ്പയിനിലേക്ക് ജില്ലയുടെതായി രണ്ടുലക്ഷം ഗോളുകള്‍ സമ്മാനിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം സംഘാടക സമിതി രൂപീകരിച്ചു. 27ന് വൈകിട്ട് മൂന്നു മുതല്‍ ഏഴുവരെ നടക്കുന്ന പരിപാടി ഗ്രാമപ്പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണ് അതാതിടങ്ങളില്‍ സംഘടിപ്പിക്കുക. പഞ്ചായത്തുകളില്‍ കുറഞ്ഞത് 2,000 ഗോളുകളും നഗരസഭകളില്‍ 10,000 ഗോളുകളും അടിക്കും. പഞ്ചായത്തുകളില്‍ കുറഞ്ഞത് രണ്ടു കേന്ദ്രങ്ങളാണ് വേണ്ടത്. നഗരങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളുണ്ടാവും. ഒരു കേന്ദ്രത്തില്‍ കുറഞ്ഞത് 1,000 ഗോള്‍ അടിക്കണം. ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അടിക്കാനാവൂ. ഓരോ സെന്ററിലും ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ ഒരു വോളന്റിയറിനെ ചുമതലപ്പെടുത്തും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന പഞ്ചായത്ത്, കോര്‍പേറേഷന്‍, മുനിസിപ്പാലിറ്റി, സ്്കൂള്‍, കോളജ് എന്നിവയ്ക്ക് ഉപഹാരം നല്‍കും, ഗോളടിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക്  കൊച്ചിയില്‍ നടക്കുന്ന വേള്‍ഡ് കപ്പിലെ ഓരോ മല്‍സരം കാണാന്‍ അവസരം ലഭിക്കും. പരിപാടിക്ക് പ്രചാരണം നല്‍കാനും സൗകര്യങ്ങളൊരുക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കും. ഇതിനായി 5,000 രൂപ ചെലവഴിക്കാനുള്ള അനുമതി പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, യുവജനക്ഷേമബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര, ക്ലബ്ബുകള്‍, എന്‍എസ്എസ്, സ്റ്റുഡന്റ് പോ ലിസ് കേഡറ്റ്, എന്‍സിസി, വിവിധ സംഘടനകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കായികതാരങ്ങള്‍ എന്നിവര്‍ പങ്കാളികളാവും. കായിക-യുവജന കാര്യാലയത്തിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും നേതൃത്വത്തിലാണ് പരിപാടി നടക്കുക. യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി, സെക്രട്ടറി പ്രേമന്‍ തറവട്ടത്ത് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss