|    Oct 16 Tue, 2018 4:31 pm
FLASH NEWS

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍;ആയിരക്കണക്കിന് ഗോളുകളടിച്ച് വയനാടും

Published : 28th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ ഭാഗമായി നടത്തുന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ 8 കേന്ദ്രങ്ങളിലും മാനന്തവാടി നഗരസഭയില്‍ 5 കേന്ദ്രങ്ങളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 8 കേന്ദ്രങ്ങളിലുമായി ആയിരങ്ങള്‍ ഗോളടിച്ചു. കല്‍പ്പറ്റ പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് തല്‍സമയ സംപ്രേക്ഷണത്തോടെ സജ്ജമാക്കിയ സ്ഥലത്തെ പോസ്റ്റില്‍ കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ എസ് സുഹാസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, സിനിമാതാരം എ അബുസലീം തുടങ്ങിയവര്‍ വണ്‍മില്യണ്‍ ഗോള്‍ എന്ന ലക്ഷ്യത്തിനായി വലകുലുക്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന വണ്‍മില്യണ്‍ ഗോള്‍ പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss