|    Oct 24 Wed, 2018 8:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫി 22ന് കൊച്ചിയിലെത്തും

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ഈ മാസം 22ന് കൊച്ചിയില്‍ എത്തിച്ചേരുന്ന ജേതാക്കള്‍ക്കായുള്ള ട്രോഫിക്ക് ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. 23ന് കൊച്ചിയിലെ വിവിധ സ്‌കൂളുകളില്‍ പ്രദര്‍ശന പര്യടനം നടത്തിയതിനുശേഷം 24ന് ഫോര്‍ട്ട് കൊച്ചിയിലെ വാസ്‌കോഡഗാമ സ്‌ക്വയറില്‍ കലാപരിപാടികളോടെ സമാപിക്കും. ഇന്ത്യയില്‍ കൊച്ചി, ഡല്‍ഹി, ഗോവ, മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളില്‍ ഒക്ടോബര്‍ ആറു മുതല്‍ 22 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. ഇതില്‍ എട്ടു മല്‍സരങ്ങള്‍ക്ക് കൊച്ചി ആതിഥ്യമരുളും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 7, 10, 13, 18, 22 തിയ്യതികളിലാണ് മല്‍സരം. ഏഴിന് വൈകീട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും തമ്മിലും രാത്രി എട്ടിന് ദക്ഷിണ കൊറിയയും നൈജറും തമ്മിലും ഏറ്റുമുട്ടും. 10ന് വൈകീട്ട് അഞ്ചിന് സ്‌പെയിന്‍ നൈജറിനെയും രാത്രി എട്ടിന് ദക്ഷിണ കൊറിയ ബ്രസീലിനെയും നേരിടും. 13ന് വൈകീട്ട് അഞ്ചിന് ഗിനിയയും ജര്‍മനിയും രാത്രി എട്ടിന് സ്‌പെയിനും ദക്ഷിണ കൊറിയയും മല്‍സരിക്കും. 18ന് പ്രീക്വാര്‍ട്ടറും 22ന് ക്വാര്‍ട്ടര്‍ ഫൈനലും നടക്കും. മല്‍സര  വേദികളും പരേഡ് ഗ്രൗണ്ടും സജ്ജമായിട്ടുണ്ടെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss