|    Oct 17 Wed, 2018 12:31 am
FLASH NEWS

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : ജില്ലയ്ക്ക് ആവേശമായി വണ്‍ മില്യണ്‍ ഗോള്‍

Published : 28th September 2017 | Posted By: fsq

 

തൃശൂര്‍: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ആവേശമായി വണ്‍ മില്യന്‍ ഗോള്‍ പ്രചരണം. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഗോള്‍ മഴ പെയിച്ച് വണ്‍ മില്യന്‍ ഗോള്‍ പരിപാടി വന്‍ വിജയം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുന്ന പശ്ചാത്തലത്തില്‍  സംസ്ഥാനമാകെ പത്ത് ലക്ഷം ഗോളുകള്‍ അടിച്ച് ലോകകപ്പിന് പ്രചാരണം ഒരുക്കുക എന്നതാണ് വണ്‍ മില്യന്‍ ഗോള്‍ ലക്ഷ്യമിട്ടത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തേക്കിന്‍കാട് മൈതാനത്ത് തെക്കേ ഗോപുരനടയിലെ പ്രത്യേക വേദിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍  ഗോളടിച്ച് നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ഭരണകൂടം, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, നെഹ്‌റു യുവകേന്ദ്രം, എന്‍എസ് എസ്  തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം ഐ എം വിജയന്‍, സി വി പാപ്പച്ചന്‍, കോച്ച് ചാത്തുണ്ണി, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടുക്കാരന്‍, സെക്രട്ടറി എ ജനാര്‍ദ്ദനന്‍ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍, പൗരപ്രമുഖര്‍, സെന്റ് മേരീസ്, വിമല കോളജുകളിലെ കായികതാരങ്ങള്‍, സായ,് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി പേര്‍ തേക്കിന്‍കാട് മൈതാനത്ത് ഗോളടിച്ചു. ജില്ലയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ രണ്ട്, മുന്‍സിപ്പാലിറ്റിയില്‍ അഞ്ച്, കോര്‍പ്പറേഷന്‍നില്‍ പത്ത് എന്ന തോതിലാണ് വണ്‍ മില്യന്‍ ഗോള്‍  ഗോളടി കേന്ദ്രങ്ങള്‍ ഒരുങ്ങിയത്. പ്രായഭേദമന്യേ നിരവധി പേര്‍ ഗോളടിച്ചു. കളക്ടറേറ്റ് അങ്കണത്തില്‍ കോസ്റ്റിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും ആഭിമുഖ്യത്തില്‍ ഒരുക്കിയ ഗോളടി കേന്ദ്രം ഡോ. പികെ ബിജു എം.പി ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍, എ ഡി എം സി വി സജന്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 3 ന് ആരംഭിച്ച ഗോളടി യജ്ഞം വൈകീട്ട് ഏഴിനാണ് അവസാനിച്ചത്. വിവിധ ക്ലബുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗോള്‍ പോസ്റ്റുകള്‍ ഒരുക്കി ഗോളടിച്ചാണ് വണ്‍ മില്യന്‍ ഗോള്‍ പ്രചാരണം  തൃശൂര്‍ ജില്ല ഏറ്റെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss