|    Oct 15 Mon, 2018 6:41 pm
FLASH NEWS
Home   >  Sports  >  Football  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

Published : 26th September 2017 | Posted By: ev sports


കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മല്‍സരങ്ങള്‍ക്കുള്ള കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പ്പന ഇന്ന് തുടങ്ങും. 25 ശതമാനം ഇളവോടെ ഇന്ന് ഉച്ച മുതല്‍ സ്റ്റേഡിയത്തിന് സമീപം സജ്ജജമാക്കിയ എട്ടു കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം. 60, 150, 300 രൂപയുടെ ടിക്കറ്റുകളാണുണ്ടാവുക. ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ നേരത്തേ തന്നെ കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങിയിരുന്നു.
ടിക്കറ്റുകള്‍ നിലവില്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മല്‍സങ്ങള്‍, ഗ്രൂപ്പ് സിയിലെ ഒരു യോഗ്യത മല്‍സരം, ഓരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ എന്നിവയടക്കം ആകെ എട്ടു മല്‍സരങ്ങള്‍ക്കാണ് കൊച്ചി വേദിയൊരുക്കുന്നത്. ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും തമ്മിലാണ് കൊച്ചിയിലെ ഉദ്ഘാടന മല്‍സരം. 41, 700 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിലുള്ളത്. എല്ലാം ബക്കറ്റ് സീറ്റുകളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss