|    Oct 24 Wed, 2018 4:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : കടകള്‍ ഒഴിപ്പിക്കുന്നതു നിയമവിരുദ്ധമല്ലെന്നു സര്‍ക്കാര്‍

Published : 16th September 2017 | Posted By: fsq

 

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതു സുരക്ഷാ കാരണങ്ങളാലാണെന്നും ഇതു നിയമവിരുദ്ധമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. താല്‍ക്കാലികമായി കടകള്‍ ഒഴിയാനാണു നിര്‍ദേശിച്ചത്. കരാര്‍ അനുസരിച്ച് മല്‍സരങ്ങള്‍ക്ക് വളരെ മുമ്പുതന്നെ സ്‌റ്റേഡിയം ഫിഫയ്ക്ക് കൈമാറണം. കളിക്കാരുടെയും കാണികളുടെയും ഒഫീഷ്യലുകളുടെയും സംരക്ഷണം ഉറപ്പാക്കേണ്ട ബാധ്യത ജില്ലാ ഭരണകൂടത്തിനുണ്ട്. സ്‌റ്റേഡിയം കോംപ്ലക്‌സില്‍ പാചകവാതകം അടക്കമുള്ളവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതു  ഭീഷണിയാണ്. കായിക വികസനത്തിനുള്ള ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര കായിക മല്‍സരങ്ങള്‍ക്കു വേണ്ടിയാണു സ്‌റ്റേഡിയം നിര്‍മിച്ചത്. ഫിഫയുടെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഭാവിയില്‍ അന്താരാഷ്ട്ര മല്‍സരത്തിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടമാവും. വ്യക്തികളുടെ ബുദ്ധിമുട്ടിനും മേലെയാണ് പൊതുതാല്‍പര്യമെന്നും തദ്ദേശ ഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി എസ് ശ്രീകല നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. മല്‍സരം നടന്നില്ലെങ്കില്‍ പൊതുതാല്‍പര്യത്തിനു പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാവുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss