|    Jul 19 Thu, 2018 11:42 am
FLASH NEWS

ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ : കൊച്ചിയിലെ ട്രോഫി പ്രദര്‍ശനം ഇന്ന് മുതല്‍

Published : 22nd September 2017 | Posted By: fsq

 

കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലെ ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്നുമുതല്‍ മൂന്നു ദിവസത്തേക്ക് കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ന് രാവിലെ 10.30 നാണ് ട്രോഫി കൊച്ചിയില്‍ ഔദ്യോഗികമായി അനാഛാദനം ചെയ്യുക. മന്ത്രി എ സി മൊയ്തീനാണ് ചടങ്ങിലെ മുഖ്യാതിഥി. മേയര്‍ സൗമിനി ജെയിനും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. 11.30 മുതല്‍ മൂന്നു മണിക്കൂര്‍ നേരത്തേക്ക് ലോകകപ്പ് പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാവും. രണ്ടാം ദിവസമായ 23 ന് എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തിലും 24 ന് ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിലുമാണ് പ്രദര്‍ശനം. വിവിധ കലാസാംസ്‌ക്കാരിക പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. 8000 കിലോമീറ്ററും അഞ്ചു മല്‍സരവേദികളും പിന്നിട്ടാണ് ട്രോഫി കൊച്ചിയിലെത്തുന്നത്. 2017 ലെ അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി സംഘടിപ്പിക്കപ്പെടുന്ന ട്രോഫി ടൂര്‍ പ്രോഗ്രാമിന്റെ അവസാന പോയിന്റുമാണ് ആറാം വേദിയായ കൊച്ചി. ട്രോഫി പ്രദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം സ്റ്റേഡിയത്തില്‍ വിലയിരുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss