|    Oct 19 Fri, 2018 3:49 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫിഫയ്ക്ക് സ്റ്റേഡിയം ഇന്നു കൈമാറില്ല: പുതിയ തിയ്യതി പിന്നീട്

Published : 18th September 2017 | Posted By: fsq

 

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിനായി സ്റ്റേഡിയം ഇന്നു ഫിഫയ്ക്ക് കൈമാറില്ല. സ്റ്റേഡിയത്തിലെ കടമുറികള്‍ ഒഴിയുന്നതുമായി ബന്ധപ്പെട്ടുണ്ടായ പരാതികളെ തുടര്‍ന്ന് ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിലാണ് സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറുന്ന ചടങ്ങ് മാറ്റിവച്ചതെന്ന് ടൂര്‍ണമെന്റ് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. നേരത്തേ കഴിഞ്ഞ 15നു സ്റ്റേഡിയം കൈമാറാനാണ് തീരുമാനിച്ചത്. പിന്നീട് അത് 18ലേക്കു മാറ്റുകയായിരുന്നു. ഇതിനിടയിലാണ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടമുറികള്‍ ഒഴിയുന്നതു സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാവുകയും കടക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. ലോകകപ്പിനായി സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറാമെന്ന് സര്‍ക്കാരും ഫിഫയും തമ്മില്‍ രണ്ടു വര്‍ഷം മുമ്പാണ് കരാറില്‍ ഒപ്പിട്ടത്. ഫിഫയുടെ നിര്‍ദേശപ്രകാരം സ്റ്റേഡിയത്തിലോ സമീപത്തോ വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കില്ല. ഫിഫ അധികൃതര്‍ പല തവണ പരിശോധനകള്‍ക്ക് എത്തിയപ്പോഴും ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റേഡിയം കൈമാറുന്നത് അടിക്കടി മാറ്റിവയ്ക്കുന്നതില്‍ ഫിഫയ്ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചതായാണ് സൂചന. പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു പുറമേ നാലു പരിശീലന മൈതാനങ്ങളും വിട്ടുനല്‍കേണ്ടതുണ്ട്. മഹാരാജാസ് കോളജ്, പനമ്പിള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വെളി മൈതാനങ്ങളില്‍ അവസാനവട്ട ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ടീമുകള്‍ കൊച്ചിയില്‍ എത്തിത്തുടങ്ങും. അതിനകം പരിശീലന മൈതാനങ്ങളെല്ലാം സജ്ജമാക്കാനുള്ള തീവ്രശ്രമത്തിലാണ്  സംഘാടക സമിതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss