|    Jan 22 Sun, 2017 1:34 pm
FLASH NEWS

ഫിഫയോട് ഫലസ്തീനികള്‍: ജൂത കുടിയേറ്റ മേഖലകളിലെ മല്‍സരങ്ങള്‍ വിലക്കണം

Published : 29th September 2016 | Posted By: G.A.G

fifa-palestine

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫുട്്‌ബോള്‍ മല്‍സരങ്ങള്‍ നടത്തുന്നതില്‍നിന്ന് ഇസ്രായേല്‍ ടീമിനെ തടയണമെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗം അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷനായ ഫിഫയോട് ആവശ്യപ്പെട്ടു. ഫലസ്തീനിലെ കുടിയേറ്റ കേന്ദ്രങ്ങളില്‍ കളികള്‍ അനുവദിക്കുന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും അനധികൃതവുമായ കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന  പ്രവര്‍ത്തനങ്ങളില്‍ ഫിഫയും പങ്കാളിയാവുകയാണെന്ന് പിഎല്‍ഒ കായിക വിഭാഗം ചുമതലയുള്ള അലി ഇസ്ഹാഖ് പ്രസ്താവനയില്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് ക്ലബ്ബുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു രണ്ട് ദിവസം മുമ്പ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. കയ്യടക്കിയ ഭൂമിയില്‍ കളികള്‍ സംഘടിപ്പിക്കുന്നതിലൂടെ ഫിഫ ഫുട്‌ബോളിന് ദുഷ്‌കീര്‍ത്തിയുണ്ടാക്കുകയാണെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഇസ്രയേല്‍ ഫലസ്തീന്‍ പ്രദേശങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ സാരി ബാഷി ആരോപിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ച് ക്ലബ്ബുകള്‍ അവരുടെ കളികള്‍ ഇസ്രയേലിനകത്തേക്ക് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. അടുത്ത മാസം 13, 14 തിയ്യതികളില്‍ നടക്കുന്ന ഫിഫ എക്‌സിക്യൂട്ടീവ് വിഷയം ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക