|    Aug 19 Sat, 2017 1:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദ് ആക്രമണം : പ്രതിക്കെതിരേ തീവ്രവാദക്കുറ്റം ചുമത്തി

Published : 21st June 2017 | Posted By: fsq

 

ലണ്ടന്‍: ലണ്ടനില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ പ്രതിക്കെതിരേ പോലിസ് തീവ്രവാദക്കുറ്റം ചുമത്തി. കൊലപാതകവും വധശ്രമവും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. നാലു കുട്ടികളുടെ പിതാവായ 47കാരന്‍ ഡാരെന്‍ ഓസ്‌ബോണ്‍ ആണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ആക്രമണം നടത്തിയത് കാര്‍ഡിഫില്‍നിന്നുള്ള ഇയാള്‍ മാത്രമാണെന്നാണ് പോലിസ് നിഗമനം. എന്നാല്‍, അന്വേഷണം തുടരുകയാണെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.വടക്കന്‍ ലണ്ടനില്‍ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദ് പരിസരത്ത് കഴിഞ്ഞദിവസം രാത്രി പ്രാദേശിക സമയം എട്ടിനാണ് ആക്രമണമുണ്ടായത്. സെവന്‍ സിസ്‌റ്റേഴ്‌സ് റോഡിലെ മുസ്‌ലിം വെല്‍ഫെയര്‍ ഹൗസിനു പരിസരത്തെ നടപ്പാതയില്‍ പള്ളിയില്‍നിന്ന് നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികള്‍ക്കുനേരെ ഇയാള്‍ വാനിടിച്ചു കയറ്റുകയായിരുന്നു. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിക്കുകയായിരുന്നു. വാന്‍ ഇടിച്ചുകയറ്റുന്ന സമയത്ത് അക്രമി മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.’ആഗ്രഹിച്ച കാര്യം പൂര്‍ത്തീകരിക്കണം. എനിക്ക് മുസ്‌ലിംകളെ കൊന്നൊടുക്കണം’ എന്നായിരുന്നു ഇയാള്‍ വിളിച്ചുപറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജനങ്ങള്‍ ഓടിച്ചുപിടിച്ചപ്പോഴും ഇയാള്‍ ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക