|    Jul 16 Mon, 2018 10:21 am

ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ സൗത്ത് ജങ്ഷനിലെ കെട്ടിടം വില്‍പന നടത്തിയ നടപടിയില്‍ ദുരൂഹതയുള്ളതായി ആക്ഷേപം

Published : 14th September 2017 | Posted By: fsq

 

ചാലക്കുടി: വിവാദമായ ഫിനോമിനല്‍ ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതിയിലുള്ള സൗത്ത് ജംഗഷനിലെ കെട്ടിടം വില്‍പന നടത്തിയ നടപടിയില്‍ ദുരൂഹതയുള്ളതായി ആക്ഷേപം ഉയരുന്നു. ആധാരം ലഭിച്ച അന്നു തന്നെ പോക്കുവരവ് നടത്തികൊടുത്തതായും ആക്ഷേപമുണ്ട്. ചാലക്കുടി വില്ലേജിലാണ് പോക്കുവരവ് ചെയ്ത് കൊടുത്തിട്ടുള്ളത്. സാധാരണ പോക്ക് വരവ് ചെയ്ത് കിട്ടണമെങ്കില്‍ രണ്ടാഴ്ചകാലമെങ്കിലും കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഫിനോമിനലിന്റെ കാര്യത്തില്‍ ഈ കാലതാമസം നേരിട്ടില്ലെന്നാണ് ആരോപണം. ഉച്ചയ്ക്ക് മൂന്നിന് ലഭിച്ച അപേക്ഷ വൈകീട്ട് ഏഴോടെ പോക്കുവരവ് ചെയ്ത് കൊടുത്തതായാണ് ആരോപണമുയരുന്നത്. ഭീമമായ തുക ഈ വഴിവിട്ട നടപടി ചെയ്ത് കൊടുത്തതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈമടക്ക് കൊടുത്തതായും ആരോപണമുണ്ട്. ആധാരം ലഭിച്ച് ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും കഴിഞ്ഞിട്ടേ സാധാരണ പോക്കുവരവ് ചെയ്ത് കൊടുക്കാറുള്ളൂ. ആദ്യ ദിവസം അപേക്ഷ സ്വീകരിക്കുയും അടുത്ത ദിവസം സ്ഥലം പരിശോധന നടത്തുകയും അതിന് ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പോക്കുവരവ് ചെയ്ത് കൊടുക്കുകയുമാണ് പതിവ്. എന്നാല്‍ ഫിനോമിനലിന്റെ കാര്യത്തില്‍ ഈ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. രജിസ്‌ട്രേഷന്‍ ചെയ്ത് കൊടുത്തതിലും അപാകതകളുണ്ടെന്നും ആരോപണമുണ്ട്. റജിസ്‌ട്രേഷന്‍ കഴിഞ്ഞ് പതിനഞ്ച് ദിവസത്തിന് ശേഷമെ ആധാരം ഉടമക്ക് ലഭിക്കൂ. ആര്‍ക്കെങ്കിലും റജിസ്‌ട്രേഷന്‍ നടപടിയില്‍ ആക്ഷേപമുണ്ടെങ്കില്‍ പരാതി സമര്‍പ്പിക്കാനാണ് ഈ കാലാവധി നല്‍കുന്നത്. എന്നാല്‍ വിവാദമായ ഫിനോമിനന്റെ കാര്യത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ആധാരം നല്‍്കിയെന്നാണ് പരാതി. അമ്പത് കോടിയിലധികം രൂപയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ഫിനോമിനല്‍ കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ചാലക്കുടിയിലേയും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും നിക്ഷേപ തുക തിരികെ ലഭിക്കാന്‍ ആകെയുണ്ടായ ശ്രോതസ്സായിരുന്നു സൗത്ത് ജംഗ്ഷനിലെ ഈ കെട്ടിടം. എന്നാല്‍ ഉദ്യോഗസ്ഥരുടെ കെടുകാരസ്ഥത മൂലം അതില്ലാതായിരിക്കുകയാണ്. മുബൈ ആസ്ഥാനമായുള്ള ഫിനോമിനല്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഹെഡ് ഓഫീസ് ചാലക്കുടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. നൂറു കണക്കിന് ഏജന്റുമാരുടെ നേതൃത്വത്തിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss