|    Jun 22 Fri, 2018 8:56 pm
FLASH NEWS

ഫിനിക്‌സ് മാഗസിന്‍ അവാര്‍ഡ് പിഎസ്എംഒ കോളജിന് സമ്മാനിച്ചു

Published : 10th January 2017 | Posted By: fsq

 

കോട്ടക്കല്‍: രോഹിത് വെമുലയുടെ സ്മരണാര്‍ഥം ഫിനിക്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കോളജ് മാഗസിന്‍ അവാര്‍ഡ് പിഎസ്എംഒ കോളജിന് സമ്മാനിച്ചു. 2016ല്‍ കാംപസുകളില്‍ പുറത്തിറക്കിയ മാഗസിനുകള്‍ക്കാണ് അവാര്‍ഡ്. പിഎസ്എംഒ കോളജിന്റെ ‘അസര്‍മുല്ലയും ഞൊട്ടങ്ങയും പൂമ്പാറ്റയും പൂത്താങ്കീരിയും ഹാജര്‍ പറയുന്നു’ എന്ന മാഗസിനാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഷമീം താനി വളപ്പിലാണ് അവാര്‍ഡിനര്‍ഹമായ മാഗസിന്റെ എഡിറ്റര്‍. ഉപഹാരവും 5001 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. കോട്ടക്കല്‍ അധ്യാപകഭവനില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും വിടി  ബല്‍റാം എംഎല്‍എ നിര്‍വ്വഹിച്ചു. പി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഫിനിക്‌സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്‍കെ അഫ്‌സല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss