|    Dec 12 Tue, 2017 9:48 pm
FLASH NEWS
Home   >  News now   >  

ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു

Published : 26th November 2016 | Posted By: mi.ptk

fidelcastro
ഹവാന:ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. ക്യൂബന്‍ ടെലിവിഷനാണ് മരണം സ്ഥിരീകരിച്ചത്.
1926 ആഗസ്ത് 13നാണ് ഫിദല്‍ അലക്‌സാണ്ട്രോ കാസ്‌ട്രോ റുസ് എന്ന ഫിദല്‍ കാസ്‌ട്രോ ജനിച്ചത്. ക്യൂബന്‍ തലസ്ഥാനം ഹവാനയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള ബിറാനിലാണ് കാസ്‌ട്രോ ജനിച്ചത്. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചുകൊണ്ട് 1959 ല്‍ ഫിദല്‍ ക്യൂബയെ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കാക്കി. മൂന്നര പതിറ്റാണ്ട് കാലം ക്യൂബന്‍ പ്രസിഡന്റായിരുന്നു.ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റുമായിരുന്നു കാസ്‌ട്രോ. 1959 ഫെബ്രുവരി 16 മുതല്‍ 2008 ഫെബ്രുവരി 24 വരെയുള്ള നീണ്ട 49 വര്‍ഷവും എട്ടുദിവസവുമാണ് കാസ്‌ട്രോ രാഷ്ട്രത്തലവനായിരുന്നത്. രോഗബാധിതനായതിനെ തുടര്‍ന്ന് അനുജന്‍ റൗള്‍ കാസ്‌ട്രോയെ ചുമതലയേല്‍പ്പിച്ച് എട്ടുവര്‍ഷം മുന്‍പ് ഫിദല്‍ അധികാരമൊഴിയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക