|    Dec 18 Mon, 2017 4:26 pm
Home   >  Todays Paper  >  page 9  >  

ഫിദല്‍ കാസ്‌ട്രോയ്ക്ക് പുടിന്റെ ജന്മദിനാശംസ

Published : 14th August 2016 | Posted By: SMR

മോസ്‌കോ: ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ ജന്മദിനാശംസ. പ്രിയപ്പെട്ട സുഹൃത്തെ എന്നു തുടങ്ങുന്ന സന്ദേശത്തില്‍ ക്യൂബന്‍ ജനതയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച നിങ്ങളെ റഷ്യക്കാര്‍ ഏറെ ബഹുമാനിക്കുന്നെന്നും പുടിന്‍ പറയുന്നു. ക്യൂബയും റഷ്യയും തമ്മിലുള്ള ബന്ധവും സഹകരണവും നല്ല രീതിയില്‍ കൊണ്ടുപോവുന്നതില്‍ നിങ്ങളുടെ വ്യക്തിപരമായ സംഭാവനകള്‍ വിലമതിക്കാനാവാത്തതെന്നു പറഞ്ഞ പുടിന്‍ കാസ്‌ട്രോയ്ക്ക് നല്ല ആരോഗ്യവും ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss