|    Aug 15 Wed, 2018 8:21 am
FLASH NEWS
Home   >  News now   >  

ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബെല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു

Published : 2nd February 2018 | Posted By: mi.ptk

ഹവാന: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്‌ട്രോ ഡയസ് ബെല്ലാര്‍ട്ട് (68) ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ ബെല്ലാര്‍ട്ടിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി ക്യൂബന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറെനാളായി ബെല്ലാര്‍ട്ട് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.

വിഷാദരോഗചികിത്സയ്ക്കായി നേരത്തേ ആശുപത്രിയിലായിരുന്ന
ബെല്ലാര്‍ട്ടിനെ പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടിലേക്ക് മാറ്റുകയായിരുന്നു. കാസ്‌ട്രോയുമായി വളരെ രൂപസാദൃശ്യമുള്ള ബെല്ലാര്‍ട്ട്
ഫിഡലിറ്റോ എന്നും അറിയപ്പെട്ടിരുന്നു.
സ്‌റ്റേറ്റ് കൗണ്‍സിലിന്റെ ശാസ്ത്രീയ ഉപദേഷ്ടാവും ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സിന്റെ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായിരുന്ന ബെല്ലാര്‍ട്ട് സോവിയറ്റ് യൂണിയനില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss