|    Jan 21 Sat, 2017 3:30 am
FLASH NEWS

ഫിഗോയെ കണ്ടതിന്റെ ത്രില്ലില്‍ വിരാട് കോഹ്‌ലി

Published : 6th April 2016 | Posted By: SMR

മുംബൈ: തന്റെ കുട്ടിക്കാലത്തെ ഹീറോകളിലൊരാളായ പോര്‍ച്ചുഗലിന്റെ മുന്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ലൂയിസ് ഫിഗോയെ നേരിട്ടു കണ്ടതിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റാര്‍ വിരാട് കോഹ്‌ലി. ഫിഗോയ്‌ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കോഹ്‌ലി ഇങ്ങനെയാണ് കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ഇതിഹാസത്തിനൊപ്പമാണ് ഞാന്‍. എന്തൊരു അദ്ഭുതമനുഷ്യനാണ് ഫിഗോ. ഈ നിമിഷത്തിനു നന്ദി പറയുന്നു- കോഹ്‌ലി കുറിച്ചു.
കോഹ്‌ലിയെ കണ്ടതിനെക്കുറിച്ച് ഫിഗോയും ആവേശത്തോടെയാണ് പ്രതികരിച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന വിരാട് കോഹ്‌ലിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫിഗോ ട്വിറ്ററില്‍ എഴുതി.
ഫുട്‌ബോളിന്റെ മറ്റൊരു രൂപമായ ഫുട്‌സാല്‍ ചാംപ്യന്‍ഷിപ്പിന് ഇന്ത്യയില്‍ തുടക്കം കുറിക്കാനാണ് ഫിഗോയെത്തിയത്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കളിക്കുന്ന ഫുട്‌സാലില്‍ ഓരോ ടീമിലും അഞ്ചു താരങ്ങള്‍ വീതമാണുണ്ടാവുക. ഈ വര്‍ഷം ജൂലൈ 15 മുതല്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഫുട്‌സാല്‍ ചാംപ്യന്‍ഷിപ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക