|    Apr 20 Fri, 2018 5:07 am
FLASH NEWS

ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന മുന്‍ കപ്യാര്‍ ജോണിക്കു സഭ മാപ്പ് നല്‍കി

Published : 4th March 2018 | Posted By: kasim kzm

പെരുമ്പാവൂര്‍: മലയാറ്റൂര്‍ മലയില്‍ ദാരുണമായി കൊല്ലപ്പെട്ട ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന മുന്‍ കപ്യാര്‍ ജോണിക്കു സഭ മാപ്പ് നല്‍കി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ്. ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ (52) സംസ്‌കാര ശുശ്രൂഷകള്‍ക്കു മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പറഞ്ഞത്.
ജോണി കാട്ടില്‍വച്ച് നാട്ടുകാര്‍ കാണുമ്പോള്‍ അവശനിലയിലായിരുന്നു. രണ്ട് വട്ടം തുണി മരത്തില്‍ കെട്ടി ജോണി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടപ്പോള്‍ പള്ളിയിലെത്തി കയര്‍ എടുക്കാന്‍ ശ്രമിച്ചതും നടന്നില്ലെന്ന് നാട്ടുകാരോട് ജോണി പറഞ്ഞിരുന്നു. തന്നെ തല്ലരുതെന്ന് പറഞ്ഞ് മാപ്പ് അപേക്ഷച്ച ജോണിയെ നാട്ടുകാര്‍ ഒന്നും ചെയ്തിരുന്നില്ല. വര്‍ഷങ്ങളായി സഭക്ക് നിരക്കാത്തത് ഒന്നും ചെയ്യാതെ ജോലി നോക്കിയ തന്നെ പിരിച്ചുവിട്ടതില്‍ പ്രകോപിതനായി ഫാദറിനെ ഒന്ന് പേടിപ്പിക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്ന് ജോണി നാട്ടുകാരോട് പറഞ്ഞിരുന്നു.
സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായി നടന്ന സമൂഹബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തേലക്കാട്ടിന്റെ സഹപാഠിയും തൃശൂര്‍ അതിരൂപത സഹായമെത്രാനുമായ മാര്‍ ടോണി നീലങ്കാവില്‍, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss