|    Dec 14 Thu, 2017 3:55 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫാ. മാര്‍ട്ടിന്‍ സേവ്യറുടെ മൃതദേഹം നാട്ടിലെത്തിക്കണം – ഉമ്മന്‍ചാണ്ടി

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: സ്‌കോട്ട്‌ലന്‍ഡില്‍ ജൂണ്‍ 20ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യറുടെ മൃതദേഹം എത്രയുംവേഗം വിട്ടുകിട്ടാന്‍ അടിയന്തരമായി ഇടപെടണമെന്ന് വിദേശകാര്യ മന്ത്രി സുഷമസ്വരാജിന് അയച്ച കത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. മൃതദേഹവുമായി ബന്ധപ്പെട്ട് പോസ്റ്റുമോര്‍ട്ടവും മറ്റ് ശരീരപരിശോധനകളും എല്ലാം പൂര്‍ത്തിയായിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വിട്ടുനല്‍കാതിരിക്കുന്നതിന്റെ കാരണം അവ്യക്തമാണ്.23 ദിവസത്തോളം മൃതദേഹം കൈവശമുണ്ടായിട്ടും ദേഹപരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്തിന്റെ കാരണം മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും അടിയന്തരമായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക