|    Aug 20 Mon, 2018 12:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫാ. തോമസ് പീലിയാനിക്കലിനെ ചുമതലകളില്‍ നിന്ന് നീക്കി

Published : 9th August 2018 | Posted By: kasim kzm

ചങ്ങനാശ്ശേരി: കുട്ടനാട്ടില്‍ വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി. ചങ്ങനാശ്ശേരി അതിരൂപതയുടേതാണ് നടപടി. പള്ളികളില്‍ കൂദാശയും കൂദാശാനുകരണങ്ങളും നടത്തുന്നതിനും പരസ്യ പൗരോഹിത്യ ശുശ്രൂഷകളില്‍ ഏര്‍പ്പെടുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള അതിരൂപതാ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. കാനോന്‍ നിയമപ്രകാരമാണ് അന്വേഷണവിധേയമായി പീലിയാനിക്കലിനെ വൈദികജോലികളില്‍നിന്ന് സഭ മാറ്റിനിര്‍ത്തിയത്. പെരുമാറ്റദൂഷ്യംമൂലം 2018 ജൂലൈ 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അതിരൂപതയുടെ മുഖപത്രമായ “വേദപ്രചാര മധ്യസ്ഥ’ന്റെ ആഗസ്ത് ലക്കത്തിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജരേഖ ചമച്ച് കോടികളുടെ കര്‍ഷികവായ്പ തട്ടിയെടുത്തതിന്റെ പേരില്‍ ഫാ. തോമസ് പീലിയാനിക്കലിനെ ജൂണ്‍ 19ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന്‍ നായര്‍ അറസ്റ്റ് ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss