|    Mar 30 Thu, 2017 6:24 am
FLASH NEWS

ഫാ. തേരകത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിശദീകരണ കുറിപ്പ്

Published : 21st March 2017 | Posted By: fsq

 

കല്‍പ്പറ്റ: കൊട്ടിയൂര്‍ സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ഫാ. തോമസ് ജോസഫ് തേരക—ത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിശദീകരണക്കുറിപ്പ് പ്രചരിക്കുന്നു. എനിക്കെതിരേ മാധ്യമങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ വേദനിക്കുന്നവരും എനിക്കുവേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ഥിക്കുന്നവരുമായ ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ അറിയാന്‍ എന്നാണ് കുറിപ്പ് തുടങ്ങുന്നത്. സിഡബ്ല്യുസി അംഗമായിരുന്ന ഡോ. ബെറ്റി ജോസിന്റെ മുമ്പാകെ 2017 ഫെബ്രുവരി 20ന് നിയമാനുസൃതം ഒരു ആണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത വിവരം അവര്‍ കമ്മിറ്റിയെ അറിയിക്കുകയും നിയതമായ നടപടിക്രമങ്ങള്‍ക്കുശേഷം വൈത്തിരിയിലുള്ള ഫോണ്ട്‌ലിങ് ഹോമില്‍ താല്‍ക്കാലിക സംരക്ഷണത്തിനായി കുട്ടിയെ ഞാന്‍ ഏല്‍പ്പിക്കുകയും ചെയ്തു.  ഫെബ്രുവരി 26നു രാത്രി 9.15ന് പേരാവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്നെ ഫോണില്‍ വിളിച്ച് വയനാട് സിഡബ്ല്യുസി മുമ്പാകെ സറണ്ടര്‍ ചെയ്ത മേല്‍ പരാമര്‍ശിച്ച കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയും ഈ കേസിലെ അന്വേഷണോദ്യോഗസ്ഥന് കുഞ്ഞിന്റെ സുരക്ഷിത സംരക്ഷണം ഉടന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് കേസിലെ ഒന്നാംപ്രതിയെക്കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നത്. ഫെബ്രുവരി 27ന് നടന്ന സിഡബ്ല്യുസി സിറ്റിങില്‍ അംഗങ്ങളെ ഇക്കാര്യങ്ങള്‍ ഞാന്‍ വിശദമായി അറിയിച്ചിരുന്നു. എന്നാല്‍, മാര്‍ച്ച് 1 മുതല്‍ മാധ്യമങ്ങള്‍ തീവ്രമായ ശത്രുതാഭാവത്തോടെ ചാനല്‍ വിചാരണകളും ചര്‍ച്ചകളും ആരംഭിച്ചതായി കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല. അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്ന വചനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. എന്നാല്‍, ജാമ്യത്തിലായതിനാല്‍ കേസുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും മാധ്യമങ്ങളുമായി പ്രതികരിക്കാനില്ലെന്ന് ഫാ. തോമസ് ജോസഫ് തേരകം തേജസിനോട് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day