|    Jun 23 Sat, 2018 5:41 pm
FLASH NEWS

ഫാ. ടോമിന്റെ മോചനത്തിനായി ജപമാല റാലി

Published : 28th January 2017 | Posted By: fsq

 

തൊടുപുഴ: യെമനില്‍ ഭീകരരുടെ തടങ്കലില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സഭ ഒന്നായി നിലകൊള്ളുമെന്ന് കോതമംഗലം രൂപത അദ്ധ്യക്ഷന്‍ മാര്‍. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രഖ്യാപിച്ചു. 2016 മാര്‍ച്ച് നാലിന് യമനില്‍ തടങ്കലിലായ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കോതമംഗലം രൂപത തൊടുപുഴയില്‍ നടത്തിയ ജപമാല റാലിയുടെ സമാപന സന്ദേശം നല്‍കുകയായിരുന്നു മാര്‍ മഠത്തിക്കണ്ടത്തില്‍.റാലിക്ക് വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് ഓലിയപ്പുറം, തൊടുപുഴ ടൗണ്‍ പള്ളി വികാരി ഫാ. ജോസ് പുല്ലോപ്പിള്ളി, ഡിവൈന്‍ ഷ്‌റൈന്‍ റെക്ടര്‍ ഫാ. ജോസ് പൊതൂര്‍, കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ബിജു പറയനിലം, ഐപ്പച്ചന്‍ തടിക്കാട്ട്, അഡ്വ. ജോസ് ഇലഞ്ഞിക്കല്‍, ജോണ്‍ മുണ്ടങ്കാവില്‍, വി യു ചാക്കോ, ജോസ് പുതിയിടം, ജിമ്മി ചെമ്പരത്തി, സജി മൈലാടി, സോജന്‍ അരീക്കാട്ട്, ജിബോയിച്ചന്‍ വടക്കന്‍, ജോയികണ്ടത്തിങ്കര റോജോ ജോസഫ്, ജോര്‍ജ്ജ് അരകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss