|    Apr 22 Sun, 2018 10:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഫാ. ടോമിന്റെ തിരോധാനം: മൂന്നുപേര്‍ അറസ്റ്റില്‍

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: യമനിലെ മദര്‍തെരേസ മിഷനറിക്ക് കീഴിലുള്ള വൃദ്ധസദനം ആക്രമിച്ച് മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേരെ യമനി സുരക്ഷാസേന അറസ്റ്റ് ചെയ്തു. ജിബൂത്തിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, വൈദികനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫാ. ടോമിനെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
ആക്രമണത്തിനു പിന്നില്‍ അല്‍ഖാഇദയാണെന്നാണു പ്രാഥമിക സൂചന. എന്നാല്‍ അവര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഐഎസ് ആണെന്ന് യെമന്‍ കുറ്റപ്പെടുത്തി. ഏദനിലെ പ്രാദേശിക ഭരണസംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. ഇതുമൂലം ഇന്ത്യയില്‍ നിന്ന് അന്വേഷണം നടത്താനാവുന്നില്ല. എംബസിയും പ്രവര്‍ത്തനം നിര്‍ത്തി. ജിബൂത്തിയിലാണ് എംബസി ഉദ്യോഗസ്ഥര്‍ ഇപ്പോഴുള്ളത്.
ഇവരുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ നാല് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. സലേസ്യന്‍ സഭയുടെ ബംഗളൂരു പ്രൊവിന്‍സ് അംഗമായ ഫാദര്‍ ടോം (56) കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss