|    Apr 26 Thu, 2018 6:59 pm
FLASH NEWS
Home   >  News now   >  

ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി

Published : 12th September 2017 | Posted By: mi.ptk


മസ്‌കത്ത് : യെമനില്‍ സായുധസംഘം തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി.
ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനം സാധ്യമായത്്. ഒമാനിലെ ഔദ്യോഗിക മാധ്യമങ്ങളാണ് മോചനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.  ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
ഒമാന്‍ ഒബ്‌സര്‍വര്‍ എന്ന മാധ്യമമാണ് മോചനവാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്.
2016 മാര്‍ച്ച് നാലിനാണ് സായുധസംഘം ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയത്.
മോചിപ്പിക്കപ്പെട്ട ഉഴുന്നാലില്‍ ഇപ്പോള്‍ യമനില്‍ നിന്നും ഒമാനിലെത്തിയതായും റിപോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സ്ഥിരീകരണവും ഇതുവരെ ലഭിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss