|    Sep 24 Mon, 2018 4:46 pm
FLASH NEWS
Home   >  Kerala   >  

ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി

Published : 1st October 2017 | Posted By: mi.ptk

കോട്ടയം: ഒന്നര വര്‍ഷത്തെ തടവില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. രാവിലെ ബംഗളൂരുവില്‍ നിന്നു  നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ മാണി എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വികെ ഇബ്രാഹിം കുഞ്ഞ്,  കുടുംബാംഗങ്ങള്‍, സന്ന്യാസിനികള്‍,വൈദികര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.അതേസമയം, സര്‍ക്കാരിന്റെ പ്രതിനിധികളാരും വിമാനത്താവളത്തിലെത്തിയില്ല.
നെടുമ്പാശ്ശേരിയില്‍ നിന്ന് നേരെ മരടിലെ ഡോണ്‍ബോസ്‌കോ ഭവനിലേക്കാണ് അദ്ദേഹം പോകുന്നത്.
ഉച്ചക്ക് ശേഷം ജന്‍മനാടായ പാലായിലേക്കു യാത്രതിരിക്കും. ഏറെക്കാലമായി ഫാ. ടോം ഉഴുന്നാലിലിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരുന്ന ജന്‍മനാട്ടിലെ സ്‌നേഹിതര്‍ വമ്പിച്ച സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 4നു പാലാ ബിഷപ്‌സ് ഹൗസില്‍ ബിഷപ്പുമാരായ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ നേതൃത്വത്തിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. ബിഷപ്‌സ് ഹൗസില്‍ നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാമപുരത്തെത്തിക്കും. 5.30നു ജന്‍മനാടായ രാമപുരം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ ഫാ. ഉഴുന്നാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി. തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss