|    Oct 17 Wed, 2018 7:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഫാ. ടോം ഉഴുന്നാലില്‍ ഇന്ന് ഡല്‍ഹിയിലെത്തും

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം നടക്കുന്ന യമനില്‍ അക്രമികളില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്നു ഡല്‍ഹിയിലെത്തും. വത്തിക്കാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ 7.40ന് ടോം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ സി വേണുഗോപാല്‍, ജോസ് കെ മാണി, ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന്, ഓഖ്‌ലയിലെ ഡോണ്‍ ബോസ്‌കോ ഭവനിലേക്കു പോവും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ക്കൊപ്പം 11.30ന് ഫാ. ടോം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന്, വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായും കൂടിക്കാഴ്ച നടത്തും. സിബിസിഐ സെന്ററില്‍ 4.30ന് മാധ്യമങ്ങളുമായി ഫാ. ടോം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന്, 6.30ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പള്ളിയില്‍ ദിവ്യബലിയില്‍ പങ്കുചേരും. നാളെ ബംഗളൂരുവിലേക്കു മടങ്ങുന്ന ഫാ. ടോം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ കര്‍ദിനാള്‍മാരുമായും സിബിസിഐ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയിലെത്തുന്ന ഫാ. ടോം പാലാ രാമപുരത്തേക്കു പോവും. മൂന്നാം തിയ്യതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായും കൂടിക്കാഴ്ച നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss