|    Oct 21 Sun, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ തിരിച്ചെത്തി

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 18 മാസം നീണ്ട തടവുജീവിതത്തിനുശേഷം യമനില്‍ നിന്ന്  മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ  റോമില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. തടവില്‍ കഴിഞ്ഞ നാളുകളെക്കുറിച്ച് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് ഫാദര്‍ ടോം പറഞ്ഞു. തന്റെ മോചനത്തിനായി പണമോ ഏതെങ്കിലും തരത്തിലുള്ള മോചനദ്രവ്യമോ കൊടുത്തതായി അറിവില്ലെന്നും സിബിസിഐ ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ തന്നെ പീഡിപ്പിച്ചിരുന്നില്ല. സമയത്തിന് മരുന്നും ഭക്ഷണവും തന്നു. പ്രമേഹം ഉണ്ടായിരുന്നതിനാല്‍ രണ്ടുവട്ടം അസുഖം മൂര്‍ച്ഛിച്ചപ്പോഴും മികച്ച വൈദ്യസഹായം നല്‍കി. റമദാന്‍ മാസത്തില്‍ പോലും തനിക്കു മൂന്നുനേരം ഭക്ഷണം എത്തിച്ചുതന്നിരുന്നതായും ഫാദര്‍ ടോം വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ഫാ. ടോം ഉഴുന്നാലില്‍  കൂടിക്കാഴ്ച നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss