|    Jul 18 Wed, 2018 2:33 am
FLASH NEWS

ഫാ. ടോം ഉഴുന്നാലിന്റെ മോചനം; ആഹ്ലാദത്തില്‍ ജന്മനാടായ രാമപുരം

Published : 13th September 2017 | Posted By: fsq

 

പാല: ഫാ. ടോമിന്റെ മോചനത്തിനായി മനമുരുകി പ്രാര്‍ഥനയോടെ കാത്തിരുന്ന രാമപുരത്തുകാര്‍ ആഹ്ലാദത്തിലായി. ഫാ. ടോം മോചിതനായെന്ന വാര്‍ത്ത വന്നതോടെ വലിയ സന്തോഷത്തിലാവുകയായിരുന്നു നാട്ടുകാരും ബന്ധുക്കളും. 2016ല്‍ മാര്‍ച്ച്്് നാലിനാണ്് ഫാ. ടോമിനെ  തെക്കന്‍ യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം നടത്തുന്ന വൃദ്ധ സദനത്തില്‍ നിന്നു തട്ടിക്കൊണ്ടു പോയത്. നാടെങ്ങും ഫാ. ടോമിന്റെ മോചനത്തിനായി പ്രാര്‍ഥനയിലായിരുന്നു. നാലമ്പലങ്ങളിലും പള്ളികളിലും ജാതിമത ഭേദമില്ലാതെ നാട്ടുകാര്‍ പ്രാര്‍ഥനാ പരിപാടികള്‍ നടത്തി. മുഖ്യമന്ത്രിയും രാഷ്ട്രീയക്ഷി നേതാക്കളും വീട്ടിലെത്തി മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന്്് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മോചനം നീണ്ടുപോവുകയായിരുന്നു.ഫാ. ടോം ജീവനോടെയുണ്ടന്ന കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പു മാത്രമാണ്്് നാട്ടുകാര്‍ക്കും കുടുംബാഗങ്ങള്‍ക്കും പ്രതീക്ഷ നല്‍കിയത്്്. സര്‍ക്കാര്‍ തലത്തിലും സഭാതലത്തിലും ഫാ. ടോമിന്റെ മോചനത്തിനായി നടത്തുന്ന ശ്രമങ്ങള്‍ ഫലവത്തായില്ല. അതിനിടെ കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഫാ. ടോമിനെ വധിക്കുമെന്ന പ്രചരണം നാട്ടില്‍ ആശങ്ക പരത്തിയിരുന്നു. വിവിധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രാര്‍ഥനാ പരിപാടികളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. മോചനത്തിനായി സഭയും സര്‍ക്കാരും ശ്രമിക്കണമെന്നും ജിവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്നപേക്ഷിച്ചുമുള്ള ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ രണ്ടു തവണ ഫാ. ടോമിന്റെ സന്ദേശമടങ്ങിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.  ഫാ. ടോം ഉഴുന്നാലിന്റെ സഹോദരങ്ങള്‍ വിദേശത്തും മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നതിനാല്‍ രാമപുരത്തെ തറവാട് വീട് പൂട്ടിയിട്ടിരിക്കുകയാണ്. ബന്ധുക്കളും നാട്ടുകാരും വാര്‍ത്തയറിഞ്ഞയുടനെ സമീപത്തുള്ള ബന്ധുവിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നു. എംഎല്‍എമാരായ കെ എം മാണി, മോന്‍സ്്് ജോസഫ്്, റോഷി അഗസ്റ്റിയന്‍, ജോസ്്് കെ മാണി എംപി എന്നിവര്‍ രാമപുരത്തെത്തി. നാട്ടിലുള്ള സഹോദരന്‍ യുവി മാത്യു ഇപ്പോള്‍ ബംഗളൂരിലാണ്. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, 2014 സപ്തംബര്‍ ആറിനു മാതാവ് ത്രേസ്യക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss